തേഞ്ഞിപ്പലം ∙ സ്കൂൾ റോഡ് ബൈക്കുകൾ കയ്യടക്കിയതിനാൽ ഗതാഗതക്കുരുക്ക്. കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ റോഡിന്റെ ഇരുവശങ്ങളിലും നിരനിരയായി ബൈക്കുകളാണ്. അനധികൃത പാർക്കിങ്ങിന് 24 പേർക്കു പിഴയടയ്ക്കാൻ പൊലീസ് നോട്ടിസ് നൽകി. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്നാണിത്. ദൂരെയുള്ള സ്ഥലങ്ങളിലേക്കു ജോലിക്കു പോകുന്നവർ രാവിലെ ബൈക്ക് സ്കൂൾ റോഡരികിൽ നിർത്തുകയാണ്. വൈകിട്ടോ അല്ലെങ്കിൽ ദിവസങ്ങൾ കഴിഞ്ഞോ ആണ് ഇതു പിന്നീട് എടുക്കുന്നത്. യൂണിവേഴ്സിറ്റി അധികൃതർ വാഹന പാർക്കിങ്ങിനു ബസ് സ്റ്റോപ് പരിസരത്തു ക്രമീകരണം ചെയ്താൽ ഒഴിവാകുന്ന പ്രശ്നമേയുള്ളു.
English Summary:
Traffic congestion plagues Thenhipalam due to illegal bike parking. A solution could involve the university providing designated parking near the bus stop to alleviate the issue.
bjv09kguvbq7a6n9k3svobpb3 mo-news-kerala-districts-malappuram-tirurangadi 3u83vbtkkcapd4pqhu3h1tskft-list mo-news-common-malappuramnews 5hv0111jrbovtrlrjh7rarp79u-list mo-news-common-keralanews