Press "Enter" to skip to content

ഭാരതാംബ വിവാദം: ഗവർണറെ തടഞ്ഞത് ബോധപൂർവം, റജിസ്ട്രാർ ബാഹ്യസമ്മർദത്തിനു വഴങ്ങിയെന്ന് വിസിയുടെ റിപ്പോർട്ട് – Kerala University Bharathamba Controversy: VC Blames Registrar | Manorama Online | Malayalam News | Manorama News


ഭാരതാംബ വിവാദം: ഗവർണറെ തടഞ്ഞത് ബോധപൂർവം, റജിസ്ട്രാർ ബാഹ്യസമ്മർദത്തിനു വഴങ്ങിയെന്ന് വിസിയുടെ റിപ്പോർട്ട് – Kerala University Bharathamba Controversy: VC Blames Registrar | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്






















തിരുവനന്തപുരം ∙ കേരള സർവകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ രാജേന്ദ്ര അർലേകർ പങ്കെടുത്ത പരിപാടിയിലെ  സംഘർഷവുമായി ബന്ധപ്പെട്ട് റജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിന്റെ റിപ്പോർട്ട്. റജിസ്ട്രാർ ബാഹ്യ സമ്മർദത്തിനു വഴങ്ങിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗവർണറെ തടഞ്ഞത് ബോധപൂർവമാണ്. പരിപാടിയ്ക്ക് അനുമതി റദ്ദാക്കിയതിനു  വ്യക്തമായ  കാരണങ്ങൾ ഇല്ല. ഗവർണർ സെനറ്റ് ഹാളിൽ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയ മെയിൽ രാജ്ഭവന് അയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഉന്നതതല അന്വേഷണത്തിന് റിപ്പോർട്ടിൽ ശുപാർശയുണ്ട്. റിപ്പോർട്ട് വൈസ് ചാൻസലർ രാജ്ഭവന് നൽകിയെന്നാണ് വിവരം. അതേസമയം, കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് കടുക്കുകയാണ്. മന്ത്രി വി.ശിവൻകുട്ടിയെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ കത്ത് തള്ളി രാജ്ഭവൻ ഉടൻ മറുപടി നൽകുമെന്നാണ് വിവരം. 

രാജ്ഭവനിലെ പരിപാടി തീരും മുൻപ് ഇറങ്ങിപ്പോയ മന്ത്രിയുടെ നടപടി കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്ഭവൻ. ഇക്കാര്യം വീണ്ടും ചൂണ്ടിക്കാട്ടിയാകും ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകുക.

English Summary:

Bharathamba Controversy: The Vice-Chancellor’s report criticizes the Registrar for alleged external pressure and deliberate obstruction of the Governor

5us8tqa2nb7vtrak5adp6dt14p-list mo-educationncareer-universityofkerala 40oksopiu7f7i7uq42v99dodk2-list 28i6g3ubj1gbrcmt5knpjap8dg mo-news-common-kerala-government mo-politics-leaders-rajendravishwanatharlekar mo-politics-leaders-v-sivankutty mo-news-common-keralanews

Source link