കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ നടി മിനു മുനീറിനെ അറസ്റ്റുചെയ്ത് സൈബര്‍ പോലീസ്. തിങ്കളാഴ്ച അറസ്റ്റുചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന ബാലചന്ദ്ര മേനോന്റെ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബര്‍ പോലീസാണ് മിനുവിനെ അറസ്റ്റുചെയ്തത്. രണ്ടുപേരുടെ ആള്‍ജാമ്യത്തിലാണ് നടിയെ വിട്ടിരിക്കുന്നത്.