കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട ജീവനക്കാരികളുടെ ആരോപണത്തിൽ ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി സ്വാസികയും വീണാ നായരും അടക്കമുള്ള നടിമാർ. ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെതിരെ ജീവനക്കാരികൾ നടത്തിയ പൂവാല പരാമർശത്തിന് മറുപടിയുമായി ദിയ കൃഷ്ണ എത്തിയതിനു പിന്നാലെയാണ് സ്വാസികയും വീണാ നായരും സോന നായരും അഞ്ജു അരവിന്ദും കമന്റുമായി എത്തിയത്.
‘ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്ന് ഇൻസ്റ്റാഗ്രാമിൽ വൈറലായ റീൽ വിഡിയോയിൽ സ്വാസിക കമന്റ് ചെയ്തപ്പോൾ ‘പോക്രിത്തരം പറയുന്നോ?’ എന്ന് വീണാനായർ കുറിച്ചു. പൂട്ടണം ഈ മൂന്നെണ്ണത്തിെന എന്നായിരുന്നു സോന നായരുടെ കമന്റ്

‘‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലന്മാരെ പോലെയാണ് സംസാരിക്കുന്നത്,’’ എന്നാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞത്. ഈ വിഡിയോ ഇൻസ്റ്റാഗ്രാമിൽ വന്നു ചർച്ചയായതോടെ ‘‘വീട്ടില്‍ ബിരിയാണി ആണ് മോളേ. മണ്ണു വാരി അവന് തിന്നാറില്ല.’’ എന്ന മറുപടിയുമായി ദിയ കൃഷ്ണ എത്തിയിരുന്നു. ‘‘അവന് ഓടിക്കുന്നത് റോള്‍സ് റോയിസാണ് മോളെ. തള്ളി വണ്ടി നോക്കുവാണേല്‍ അറിയിക്കാമേ’’ എന്നും ദിയ കമന്റ് ചെയ്തിരുന്നു.
‘ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക്’ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന ഇവരുടെ റീൽ വിഡിയോയായാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിരവധി പേരാണ് ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ദിയയുടെ മറുപടിക്ക് മാത്രം ഒരുലക്ഷത്തിൽപരം ലൈക്കുകളാണ് ലഭിച്ചത്. ‘‘കൃഷ്ണകുമാർ സ്ഥാപനത്തിൽ ഉണ്ടായായിരുന്നെങ്കിൽ അയാൾ പീഡിപ്പിച്ചു എന്ന് ഇവർ പറയുമായിരുന്നു’’ എന്ന് ഒരാൾ കമന്റ്റ് ചെയ്തപ്പോൾ ‘‘ഇതും ചീറ്റിയ സ്ഥിതിക്ക് ദിയ ലെസ്ബിയൻ ആണ് ദിയ പീഡിപ്പിച്ചു എന്ന് ഒന്ന് ഇറക്കി നോക്ക്’’ എന്ന് മറ്റൊരാൾ പറഞ്ഞു. ഈ കമന്റുകളെല്ലാം ദിയ സ്വന്തം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കിയിട്ടുണ്ട്. ഭർത്താവ് അശ്വിൻ ഗണേഷുമായുള്ള മനോഹര ചിത്രങ്ങളും പങ്കുവച്ച ദിയ നിർലോഭം പിന്തുണ നൽകിയ മലയാളികൾക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്.
English Summary:
Several actresses, including Swasika and Veena Nair, have expressed their support for Diya Krishna, daughter of Krishna Kumar, amidst allegations made by employees against her in a financial fraud case at Diya Krishna’s establishment.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-veenanair mo-entertainment-movie-diya-krishnakumar mo-entertainment-common-malayalammovienews mo-entertainment-movie-swasikavijay 7hddo3a6b65fpcbfi4c4fiug0b f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie